ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് പരാതി നല്‍കാനെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിച്ച ഹെഡ് കോണ്‍സ്റ്റബിളിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. സംഭവം അന്വേഷിക്കുകയാണെന്നും ഹെഡ്‌കോണ്‍സ്റ്റബിള്‍ കുറ്റക്കാരനെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പെണ്‍കുട്ടിയുടെ സഹോദരന്‍ സ്റ്റേഷനില്‍വെച്ച് മൊബൈലില്‍ പകര്‍ത്തിയ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുക്കാന്‍ തയാറായത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.വിഡിയോ പ്രിയങ്ക ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
പെണ്‍കുട്ടിയുടെ പരാതിയില്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ താര്‍ ബാബു കേസ് റജിസ്റ്റര്‍ തയാറായിരുന്നില്ല.
'മോതിരവും നെക്ലസും എന്തിനാണ് ധരിക്കുന്നത്? എന്തിനാണ് ഇത്രയധികം ആഭരണങ്ങള്‍ ധരിക്കുന്നത്. എന്താണ് ഇതിന്റെയൊക്കെ ആവശ്യം? നീ യഥാര്‍ഥത്തില്‍ എന്താണെന്നാണ് ഇതു വ്യക്തമാക്കുന്നത്' ഹെഡ്‌കോണ്‍സ്റ്റബിള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞ ഹെഡ്‌കോണ്‍സ്റ്റബിള്‍, ഈ പെണ്‍കുട്ടി എന്താണ് ചെയ്യുന്നതെന്നു കാണുന്നില്ലേയെന്നും ദിവസക്കൂലിക്കാരയ നിങ്ങള്‍ വീട്ടിലെത്താറില്ലെയെന്നും ചോദിച്ചു.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയുന്നില്ലെന്നും മറുവശത്ത് നിയമം സംരക്ഷിക്കേണ്ടവരുടെ പെരുമാറ്റം ഇങ്ങനെയാണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
छेड़खानी की रिपोर्ट लिखवाने गई लड़की के साथ थाने में इस तरह का व्यवहार हो रहा है।
— Priyanka Gandhi Vadra (@priyankagandhi) July 25, 2019
एक तरफ उत्तर प्रदेश में महिलाओं के खिलाफ अपराध कम नहीं हो रहे, दूसरी तरफ कानून के रखवालों का ये बर्ताव।
महिलाओं को न्याय दिलाने की पहली सीढ़ी है उनकी बात सुनना।
Video credits @benarasiyaa pic.twitter.com/J0FdqBR2Tt