ന്യൂദൽഹി- ധനകാര്യ മന്ത്രാലയത്തിൽനിന്ന് ഊർജ്ജ മന്ത്രാലയത്തിലേക്ക് മാറ്റിയതിന് പിന്നിലെ മുതിർന്ന ഉദ്യോഗസ്ഥൻ സുഭാഷ് ചന്ദ്ര ഗാർഗ് സ്വയം വിരമിക്കൽ പദ്ധതി പ്രകാരം ജോലി ഒഴിഞ്ഞു. സാമ്പത്തിക കാര്യ വകുപ്പിന്റെ(ഡി.ഇ.എ) ചുമതലയുള്ള ധനകാര്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു സുഭാഷ് ചന്ദ്ര. ബുധനാഴ്ചയാണ് അപ്രതീക്ഷിത ഉത്തരവിലൂടെ ഇദ്ദേഹത്തെ ഊർജ മന്ത്രാലയത്തിലേക്ക് മാറ്റിയത്. ധനകാര്യ മന്ത്രാലയത്തെ അപേക്ഷിച്ച് താഴ്ന്ന വകുപ്പാണ് ഊർജ്ജ മന്ത്രാലയം. കേന്ദ്ര ബജറ്റ് വരെ തയ്യാറാക്കുന്നതിൽ നിർണായക സ്വാധീനമുള്ള വിഭാഗമാണ് ഡി.ഇ.എ.