ഡാക്ക-നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഉറപ്പിനായി കുട്ടികളെ ബലികൊടുത്തുവെന്ന ആരോപണത്തെ തുടര്‍ന്ന് എട്ട് യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ബംഗ്ലാദേശിലാണ് സംഭവം. പാലം നിര്‍മിക്കുന്നതിനായി കുട്ടികളെ തട്ടിക്കൊണ്ട് പോയി ബലി നല്‍കിയെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ ഉയര്‍ന്ന ആരോപണം.ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. 30ലധികം ആളുകള്‍ അടങ്ങുന്ന സംഘമാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവര്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.