ജിദ്ദ - മർവ ഡിസ്ട്രിക്ടിൽ നാലുനില കെട്ടിടത്തിലെ ഫ്‌ലാറ്റില്‍ അഗ്നിബാധ. ഈ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന പന്ത്രണ്ടു താമസക്കാരെ സിവിൽ ഡിഫൻസ് അധികൃതർ സുരക്ഷിതമായി ഒഴിപ്പിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട സൗദി യുവതിക്ക് സംഭവ സ്ഥലത്ത് റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ നൽകിയതായി മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് മേജർ നായിഫ് അൽശരീഫ് പറഞ്ഞു.