ലക്‌നൗ- ഉത്തർപ്രദേശിൽ പന്ത്രണ്ടാം ക്ലാസുകാരിയായ ദളിത് യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി. യുപിയിലെ ഖോരക് പൂരിൽ ബസ്തി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തിൽ പ്രതികളായ നാലു പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ആദ്യം ഒരാളാണ് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം നടത്തിയത്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ മറ്റു രണ്ടു പേർ കൂടിയെത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ മറ്റൊരാൾ കൂടിയെത്തി പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതായി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.