Sorry, you need to enable JavaScript to visit this website.

ജിദ്ദയില്‍ വ്യാജ ഐഫോണുകള്‍ പിടിച്ചു

ജിദ്ദ - ഫലസ്തീൻ സ്ട്രീറ്റിലെ മൊബൈൽ ഫോൺ കടകളിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങൾ നടത്തിയ റെയ്ഡുകളിൽ വ്യാജ ഐഫോണുകൾ പിടിച്ചെടുത്തു. ഐഫോൺ 6 പ്ലസ് ഇനത്തിൽ പെട്ട ഫോണുകളാണ് പിടിച്ചെടുത്തത്. ഫോൺ പാക്കറ്റുകളുടെ പുറത്ത് രേഖപ്പെടുത്തിയ വിവരങ്ങളും ഫോണിൽ രേഖപ്പെടുത്തിയ വിവരങ്ങളും വ്യത്യസ്തമാണെന്ന് പരിശോധനയിൽ വ്യക്തമായി. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ ഫോണുകൾ പരീക്ഷിച്ചുനോക്കി ഇവ വ്യാജമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പോലീസിന്റെ അകമ്പടിയോടെയാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയ സംഘങ്ങൾ ഫലസ്തീൻ സ്ട്രീറ്റിലെ മൊബൈൽ ഫോൺ കടകളിൽ പരിശോധന നടത്തിയത്. 

Latest News