മദീന - ബഹുനില കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യക്കു ശ്രമിച്ച വിദേശ യുവതിയെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മുആദ് അല്‍മുദഖലിയും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് യുവതിയെ പിന്തിരിപ്പിച്ച് രക്ഷപ്പെടുത്തിയത്.
കെട്ടിടത്തിനു മുകളില്‍ കയറി യുവതി താഴേക്ക് ചാടാന്‍ ശ്രമിക്കുന്നത് കണ്ടവര്‍ സിവില്‍ ഡിഫന്‍സില്‍ അറിയിക്കുകയായിരുന്നു. കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് യുവതിയെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.