ജിസാൻ - ജിസാൻ പ്രവിശ്യക്ക് കിഴക്ക് അൽഈദാബിയിൽ സൗദി വനിതയുടെ കാർ അജ്ഞാതൻ അഗ്നിക്കിരയാക്കി. സ്വന്തം വീടിനു മുന്നിൽ നിർത്തിയിട്ട യുവതിയുടെ കാർ അജ്ഞാതൻ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു
കൃത്യത്തിനു ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. അഗ്നിബാധയിൽ കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചതായി വനിതയുടെ മകൾ പറഞ്ഞു. 2011 മോഡൽ ആക്‌സന്റ് കാറാണ് അജ്ഞാതൻ കത്തിച്ചത്. സംഭവത്തെ കുറിച്ച് തങ്ങൾ അൽഈദാബി പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. മറ്റുള്ളവർക്കു കൂടി പാഠമാകുന്ന നിലക്ക് ഏറ്റവും കടുത്ത ശിക്ഷ പ്രതിക്ക് നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.