ലണ്ടൻ- കവർച്ചക്കേസിൽ പിടിയിലായ ഇന്ത്യക്കാരി കുറ്റക്കാരിയെന്നു ലണ്ടനിലെ കോടതി. സൗത്ത് ലണ്ടനിലെ ലാബതിലെ വാണിജ്യ പരിസരത്ത് വെച്ച് നടന്ന കവർച്ചക്കേസിലാണ് ഇന്ത്യക്കാരി ഹർപീത് കൗർ (28) കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയത്. യുവതിയടക്കം മൂന്നു പേരെ പേരാണ് സംഭവത്തിലെ പ്രതികൾ. മറ്റു രണ്ടു പേരെ നേരത്തെ തന്നെ കോടതി പ്രതികളാണെന്ന് വിധിച്ചിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. സൗത്ത് ലണ്ടനിലെ ലാംബെത് സെന്റ്‌ജോസഫ് വാണിജ്യ തുറമുഖത്ത് മോഷണം നടത്തിയതിനാണ് ഇവരെ പോലീസ് പിടികൂടിയത്. ഇന്ത്യക്കാരിയായ 28 കാരി ഹർപീത് കൗറിനെയാണ് ലണ്ടൻ ക്രൗൺ കോർട്ട് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് . ഇതേ കേസിൽ മോണിക്ക പാഷിയസ് (42), തൈറോൺ വാഫ് (40) എന്നിവരെ നേരത്തെ തന്നെ കോടതി പ്രതികളാണെന്ന് കണ്ടെത്തിയിരുന്നു. ഇരുവരും ഹർപീതിന്റെ സുഹൃത്തുക്കളാണ്. ഇവിടെ ഒരു സ്റ്റോറിൽ കയറിയ സംഘം രോമം നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ലേസർ മെഷീൻ ഉൾപ്പെടെ ഏതാനും വസ്തുക്കൾ മോഷ്‌ടിച്ചു കടന്നു കളയുകയായിരുന്നു. സ്റ്റോറിലെ തൊഴിലാളികളെ ഇവർ പൂട്ടിയിടുകയും ചെയ്‌തു. ഇവർക്കുള്ള ശിക്ഷ സെപ്‌തംബർ 19 നു വിധിക്കും.