റിയാദ്- കപ്പല്‍ ഗതാഗതം തടയുന്നത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്ത ഇറാനെ ഇത്തരം നടപടികളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ലോകം നടപടി കൈക്കൊള്ളണമെന്നും സൗദി അറേബ്യന്‍ വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ ആവശ്യപ്പെട്ടു.
ഏറ്റവും ഒടുവില്‍ ബ്രിട്ടീഷ് കപ്പല്‍ സ്റ്റെന ഇംപെറോ പിടിച്ചതടക്കം കപ്പലുകളുടെ ഗതാഗതം തടയുന്ന നടപടികള്‍ ഒരുതരത്തിലും സ്വീകാര്യമല്ലെന്ന് ഇറാന്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകം നടപടി സ്വീകരിച്ചേ മതിയാകൂയെന്ന് ആദില്‍ ജുബൈര്‍ ട്വീറ്റ് ചെയ്തു.
ഒമാന്‍ കടലിടുക്കില്‍ കപ്പല്‍ പിടിച്ചെടുത്ത ഇറാന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് കുറ്റപ്പെടുത്തിയിരുന്നു.