ജുബൈല്‍- കൊല്ലം ആയൂര്‍ വയ്യാനം സ്വദേശി നവാസ് അബ്ബാസ് (44) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. രാവിലെ റൂമിലുള്ളവര്‍ വിളിച്ചിട്ടും ഉണരാതായപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായിരുന്ന നവാസിന്റെ മൃതദേഹം ജുബൈലില്‍ മറവുചെയ്യാനുള്ള നടപടി ക്രമങ്ങള്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നു.
ഉമ്മ: സഫിയ ബീവി. ഭാര്യ: നജ്മ. മക്കള്‍: അഹമ്മദ് നജാദ്, അഹമ്മദ് നാജിദ്. ഇമാംസ് കൗണ്‍സില്‍ കൊല്ലം മുന്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മന്നാനിയുടെ ഇളയ സഹോദരനാണ് മരിച്ചനവാസ്.