ലണ്ടന്‍- കയ്‌റോയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിന്റെ എല്ലാ സര്‍വീസുകളും ഒരാഴ്ചത്തേക്ക് റദ്ദാക്കി. സുരക്ഷാ കാരണങ്ങളലാണ് സര്‍വീസ് റദ്ദാക്കുന്നതെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അറിയിച്ചു. എന്നാല്‍ എന്ത് സുരക്ഷാ പ്രശ്‌നമാണുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല.ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ നിന്ന് കയ്‌റോയിലേക്കു പുറപ്പെടാനെത്തിയ യാത്രക്കാരോട് സര്‍വീസ് റദ്ദാക്കിയെന്ന് അറിയിക്കുകയായിരുന്നു. ലോകത്തിലെ എല്ലാ വിമാനത്താവളങ്ങളുടേയും സുരക്ഷ തങ്ങള്‍ അവലോകനം ചെയ്തു കൊണ്ടാണിരിക്കുന്നത്. കൂടുതല്‍ വിലയിരുത്തലിനും മുന്‍കരുതലിനുമായി കെയ്‌റോയിലേക്കുള്ള വിമാനങ്ങള്‍ ഏഴു ദിവസത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ബിഎ വക്താവ് അറിയിച്ചു.യാത്രക്കാരുടേയും ജീവനക്കാരുടേയും ക്ഷേമവും സുരക്ഷയുമാണ് തങ്ങളുടെ എല്ലായ്‌പ്പോഴത്തേയും മുന്‍ഗണന. സുരക്ഷിതമല്ലെങ്കില്‍ ഒരിക്കലും ഒരു വിമാനം പ്രവര്‍ത്തിപ്പിക്കുകയില്ലെന്നും ബിഎ വക്താവ് കൂട്ടിച്ചേര്‍ത്തു.