ചെന്നൈ- ബീഫ് സൂപ്പ് കഴിക്കുന്ന ഫോട്ടോ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ ആള്‍ക്കൂട്ടം മര്‍ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തയുടന്‍ പൊറാവച്ചേരി സ്വദേശി മുഹമ്മദ് ഫൈസാനെ (24) അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
ഫൈസാനെ മര്‍ദിച്ച കേസില്‍ നേരത്തെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഫേസ് ബുക്കില്‍ ബീഫ് സൂപ്പ് കഴിക്കുന്ന പോസ്റ്റിട്ട ജൂലൈ 11-ന് ഫൈസാന്റെ വീട്ടിലെത്തിയ ഒരു സംഘമാളുകള്‍ വാക്കുതര്‍ക്കത്തിനു ശേഷം മര്‍ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഫൈസാനെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സാമുദായിക സൗഹാര്‍ദവും സമാധാനവും തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ഫൈസാനും ഏതാനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.