ലക്‌നൗ- ഉത്തർപ്രദേശിൽ തങ്ങൾക്ക് ലഭിച്ച വൈദുത ബിൽ കണ്ടു ഞെട്ടിയിക്കുകയാണ് വൃദ്ധ ദമ്പതികളായ ഷമീമും ഭാര്യ ഖൈറുന്നിസയും. വെറും ഒരു ബൾബും ഫാനും മാത്രമുള്ള ഇവരുടെ വീട്ടിൽ വൈദ്യുത വകുപ്പ് നൽകിയത് 128 കോടി രൂപയുടെ ബിൽ. തെറ്റുപറ്റിയാതാക്കമെന്ന ധാരണയിലിരിക്കെ ബിൽ അടക്കാത്തതിനെ തുടർന്ന് വൈദുത വകുപ്പ് ഫ്യൂസും ഊരിയതോടെയാണ് വാർത്ത പുറം ലോകമറിഞ്ഞത്. യു പി ഹാപൂരിലെ ചാർമി വില്ലേജിലെ ദമ്പതികൾ ബിൽ കണ്ടു ഷോക്കേറ്റിരിക്കുകയാണ്. 128,45,95,444 രൂപയുടെ ബിൽ അടക്കണമെന്ന് കാണിച്ചാണ് വൈദുത വകുപ്പ് ഇവർക്ക് ബിൽ നൽകിയിരിക്കുന്നത്.
ബില്ലടക്കാത്തതിനെ തുടർന്ന് വൈദ്യുത വകുപ്പ് വീട്ടിലേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചതായും ദമ്പതികൾ പറഞ്ഞു. ഇത്രയും തുക ആർക്ക് അടച്ചു വീട്ടാനാകുമെന്നും ഇവർ ചോദിച്ചു. വൈദ്യുതി പുനഃസ്ഥാപിച്ചു കിട്ടുന്നതിനായി ഓഫീസിലെത്തിയപ്പോൾ ബിൽ അടച്ചു വീട്ടിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നായിരുന്നുവത്രെ വൈദ്യുത വകുപ്പിന്റെ മറുപടി. എന്നാൽ, സംഭവം വിവാദമായതോടെ ബിൽ നൽകിയ ടെക്‌നീഷ്യന്റെ പിഴവാണെന്നു പറഞ്ഞു തടിയൂരാനുള്ള ഒരുക്കത്തിലാണ് വകുപ്പ്. ബില്ലുമായെത്തി പരാതി നൽകിയാൽ പ്രശ്‌ന പരിഹാരം കാണാനാകുമെന്ന് അസിസ്റ്റൻറ് ഇലക്‌ട്രിക് എഞ്ചിനീയർ റാം ശരൺ പറഞ്ഞു.