ന്യൂദൽഹി- താജ്‌മഹലിനകത്ത് കയറി പൂജ ചെയ്യുമെന്നു ശിവസേനയുടെ ഭീഷണി. സാവൻ മാസത്തിലെ എല്ലാ തിങ്കളാഴ്ച്ചയും താജ്‌മഹലിനുള്ളിൽ കയറി പൂജ ചെയ്യുമെന്നാണ് ഭീഷണി. ഇതേ തുടർന്ന് താജ്‌മഹലിന്റെ സുരക്ഷ വർധിപ്പിച്ചു. എന്നാൽ, സംരക്ഷിത സ്ഥാപനമായ ഇവിടെ ഏതു പൂജയും കുറ്റകരമാണ്. ശിവസേന ആഗ്ര പ്രസിഡന്റ് വീണു ലവായനിയ ആണ് താജ്‌മഹലിനുള്ളിൽ കയറി ആരതി നടത്തുമെന്നും ഇത് തടയാൻ പോലീസ് ശ്രമം നടത്തരുതെന്നും ആവശ്യപ്പെട്ടു ജൂലൈ പതിനേഴിന് രംഗത്തെത്തിയത്. താജ്‌മഹൽ ഒരു ചരിത്ര സ്‌മാരകമല്ലെന്നും തേജോ മഹാലയ ക്ഷേത്രം ആണെന്നുമാണ് ശിവസേനയുടെ വാദം.