Sorry, you need to enable JavaScript to visit this website.

അബഹയിൽ ഡ്രോൺ ആക്രമണ ശ്രമം സഖ്യ സേന തകര്‍ത്തു

റിയാദ് - അബഹയിൽ പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്തുന്നതിനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന തകർത്തു. രാവിലെയാണ് അബഹയിലെ സിവിലിയൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യെമനിലെ അംറാനിൽ നിന്ന് ഹൂത്തികൾ ഡ്രോൺ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോൺ സഖ്യസേന വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
അതിനിടെ, സൻആയിൽ ഹൂത്തികളുടെ സൈനിക കേന്ദ്രങ്ങൾക്കു നേരെ  പുലർച്ചെ സഖ്യസേന ശക്തമായ ആക്രമണങ്ങൾ നടത്തിയതായി കേണൽ തുർക്കി അൽമാലികി അറിയിച്ചു. അഞ്ചു വ്യോമപ്രതിരോധ കേന്ദ്രങ്ങളും ഒരു ബാലിസ്റ്റിക് മിസൈൽ സംഭരണ കേന്ദ്രവും തകർക്കുന്നതിനാണ് സഖ്യസേന ആക്രമണങ്ങൾ നടത്തിയത്. യു.എൻ വിമാനങ്ങൾക്കും വ്യോമഗതാഗതത്തിനും സാധാരണക്കാരുടെ ജീവനും ഭീഷണി സൃഷ്ടിക്കുന്ന ശേഷികൾ ഹൂത്തികൾക്ക് ലഭിക്കുന്നതും ഹൂത്തികൾ ഉപയോഗിക്കുന്നതും തടയുന്നതിന് സഖ്യസേന പ്രതിജ്ഞാബദ്ധമാണ്. ഹൂത്തികളുടെ വ്യോമ പ്രതിരോധ ശേഷി സൻആ എയർപോർട്ടിലേക്കുള്ള യു.എന്നിന്റെയും അന്താരാഷ്ട്ര സംഘടനകളുടെയും വിമാനങ്ങളുടെ യാത്രക്ക് ഭീഷണിയാണെന്നും കേണൽ തുർക്കി അൽമാലികി പറഞ്ഞു. 

 

Latest News