ലണ്ടന്‍- ദശാബ്ദത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന അത്ഭുതത്തിന് ബ്രിട്ടന്‍ ഉടന്‍ സാക്ഷ്യം വഹിക്കും. ആഫ്രിക്കയില്‍നിന്ന് ദശലക്ഷക്കണക്കിന് ചിത്രശലഭങ്ങളുടെ കുടിയേറ്റം. ഈ വേനലില്‍ ശലഭങ്ങള്‍ ബ്രിട്ടനിലേക്ക് ഒഴുകിത്തുടങ്ങുമെന്നാണ് കരുതുന്നത്.
പരിസ്ഥിതി സ്‌നേഹികള്‍ ഇവരെ വരവേല്‍ക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. അങ്ങോട്ടുമിങ്ങോട്ടുംകൂടി 7500 മൈലുകളാണ് ഈ പൂമ്പാറ്റകള്‍ താണ്ടുക. പെയിന്റഡ് ലേഡി ഇനത്തില്‍പെട്ട ശലഭങ്ങളാണ് ഇപ്രകാരം പ്രവാസ ജീവിതത്തിനായി ലണ്ടനിലേക്ക് വരുന്നത്.
യൂറോപ്പിലെമ്പാടും ഇത്തവണ ശുഭസൂചനയാണെന്നും വന്‍തോതില്‍ ശലഭങ്ങളെത്തുമെന്നും പരിസ്ഥിതി നിരീക്ഷകര്‍ പറഞ്ഞു. 2009 ലാണ് ഇത്തരം കുത്തൊഴുക്ക് അവസാനമായി ഉണ്ടായത്. അന്ന് 11 ദശലക്ഷം ശലഭങ്ങളാണ് ബ്രിട്ടനില്‍ എത്തിയത്.
മണിക്കൂറില്‍ 30 മൈലാണ് ഇവ സഞ്ചരിക്കുന്നത്. നല്ല വേഗം.