ജബൽപൂർ- മദ്യ ലഹരിയിൽ മകളുടെ കരച്ചിൽ അസഹനീയമായതോടെ പിതാവ് പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബൽപൂരിലാണ് ക്രൂര സംഭവം അരങ്ങേറിയത്. ഒന്നര വയസുകാരിയായ കുഞ്ഞ് നിർത്താതെ കരഞ്ഞപ്പോൾ ക്രൂരനായ പിതാവ് കുഞ്ഞിനെ തറയിൽ തലയടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് ഇയാൾ മദ്യ ലഹരിയിലായിരുന്നു. കൊല്ലപ്പെട്ട കുഞ്ഞടക്കം ഇയാൾക്ക് നാല് കുട്ടികളുണ്ട്. കുഞ്ഞിന്റെ മാതാവ് നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സമയത്ത് കുഞ്ഞുങ്ങൾ പിതാവിന്റെ കൂടെയാണ് കഴിഞ്ഞിരുന്നത്. ഇവരെ കൂടാതെ മൂന്നും അഞ്ചും വയസായ രണ്ടു പെൺകുട്ടികൾ കൂടിയുണ്ട് ദമ്പതികൾക്ക്. പിതാവിനെ കൊലക്കുറ്റത്തിന് പോലീസ് അറസ്‌റ്റ് ചെയ്‌തു.