ന്യൂദല്‍ഹി-ഇന്ത്യയില്‍ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് റിപ്പോര്‍ട്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അസഹിഷ്ണുത കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മോഡി സര്‍ക്കാരിന് കീഴില്‍ ന്യൂനപക്ഷ പീഡനം ശക്തമാകുന്നു എന്ന ആരോപണങ്ങള്‍ക്ക് ബലമേകുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് ഏറ്റവുമധികം വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ദളിതുകളും മുസ്‌ലിങ്ങള്‍ക്കൊപ്പം ഏറ്റവുമധികം അതിക്രമം നേരിടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഉത്തര്‍പ്രദേശില്‍ മുസ്‌ലീങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങല്‍ വന്‍ വര്‍ധന ഉണ്ടായെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പറയുന്നത്. യുപി വിദ്വേഷ കുറ്റകൃത്യത്തിന്റെ ഹബ്ബാണെന്ന് വരെ പരാമര്‍ശമുണ്ട്.
മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ യുപി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഇത്തരം അതിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ അതില്‍ 43 ശതമാനവും ഉണ്ടായിരിക്കുന്നത് യുപിയിലാണ്.