Sorry, you need to enable JavaScript to visit this website.

അമിത്ഷായുടെ എയര്‍പോര്‍ട്ട് യോഗം വിവാദത്തില്‍; നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

പനാജി- ഗോവ എയര്‍പോര്‍ട്ട് സമുച്ചയത്തില്‍ ബി.ജെ.പി നടത്തിയ പൊതുയോഗത്തെ കോണ്‍ഗ്രസ് ശക്തിയായി അപലപിച്ചു. അധികാര ദുര്‍വിനിയോഗത്തിന്റെ അങ്ങേയറ്റമാണിതെന്ന് പാര്‍ട്ടി കുറ്റപ്പെടുത്തി.
ബി.ജെ.പി പ്രസിഡന്റ് അമിത്ഷായും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും മന്ത്രിമാരും എം.എല്‍.എമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കേട്ടുകേള്‍വിയില്ലാത്ത ഈ അധികാര ദുര്‍വിനിയോഗം അംഗീകരിക്കാനാവില്ലെന്നും സമഗ്ര അന്വഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
എയര്‍പോര്‍ട്ടിനകത്ത് നിയമവിരുദ്ധമായി യോഗം അനുവദിച്ച എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് ചോഡാങ്കര്‍ ആവശ്യപ്പെട്ടു. അമിത്ഷാക്കും മന്ത്രിമാര്‍ക്കുമെതിരെ ശിക്ഷാ നടപടി സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
ഗോവ എയര്‍പോര്‍ട്ടിലെ അതീവ സുരക്ഷാ മേഖലയിലാണ് അമിത് ഷാക്ക് സ്വീകരണ സമ്മേളനം ഒരുക്കിയത്.
എയര്‍പോര്‍ട്ട് കവാടത്തില്‍ കസേരകളും വേദിയുമൊക്കെ ഒരുക്കിയായിരുന്നു പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ സ്വീകരണം.

Latest News