പട്‌ന- മൂന്ന് മാസം പ്രായമായ കുഞ്ഞ് ബിഹാര്‍ പ്രളയത്തില്‍ മരിച്ചുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോയും വാര്‍ത്തയും പോലീസ് നിഷേധിച്ചു.
ബിഹാറില്‍ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെയാണ് പ്രളയം ജീവനെടുത്ത പിഞ്ച് കുഞ്ഞ് എന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിച്ചത്.
മുസഫര്‍പുരില്‍ ഒരു സ്ത്രീ നാലു കുട്ടികളുമായി പുഴയില്‍ ചാടി മരിക്കാന്‍ ശ്രമിച്ചപ്പോള്‍ മരിച്ച കുഞ്ഞാണിതെന്ന് പോലീസ് വിശദീകരിച്ചു. ജൂലൈ 16-നായിരുന്നു സംഭവം.