ന്യൂദല്‍ഹി- കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാ രാമന്‍ സ്വപ്‌നം കാണുന്ന അഞ്ച് ട്രില്യന്‍ ഡോളര്‍ സമ്പദ്ഘടന സ്വര്‍ഗത്തില്‍നിന്ന് വരുന്നതല്ലെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.
മുന്‍ ഭരണകര്‍ത്താക്കള്‍ പാകിയ ശക്തമായ അടിത്തറയില്‍നിന്നുകൊണ്ടാണ് 2024 ല്‍ അഞ്ച് ട്രില്യന്‍ ഇക്കണോമിയായി മാറുമെന്ന് ധനമന്ത്രിക്ക് പറയാന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതല്ല. നാം എവിടെനിന്നു തുടങ്ങി എവിടെയെത്തിയെന്നു വിസ്മരിക്കുന്നവരാണ് 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫര്‍തറിംഗ് ഇന്ത്യാസ് പ്രോമിസ് എന്ന വിഷയത്തില്‍ ദല്‍ഹിയിലെ മവലങ്കര്‍ ഹാളില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുന്‍ രാഷ്ട്രപതി.