ലക്‌നൗ- ഉത്തർപ്രദേശിൽ കോളേജിന് പുറത്ത് സംഘടിച്ച വിദ്യാർത്ഥികളുടെ മുകളിലേക്കു മരം വീണ് ഒരാൾ മരിച്ചു. പതിനാറു കാരിയായ കോളേജ് വിദ്യാർത്ഥിനി ശ്വേതാ പാട്ടേൽ ആണ് മരിച്ചത്. സംഭവത്തിൽ കോളേജ് ടീച്ചറുൾപ്പെടെ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർ പ്രദേശിലെ ജൗൻപൂരിൽ ഇന്ന് രാവിലെയാണ് സംഭവം. പരിപാടിക്കായി കോളേജിന്റെ മുറ്റത്ത് വിദ്യാർത്ഥികൾ ഒരുമിച്ചിരിക്കുമ്പോഴാണ് അപകടം. ഇവരുടെ മുകളിലേക്കാണ് മരം മറിഞ്ഞു വീണത്. സംഭവത്തിൽ പരിക്കേറ്റവരിൽ നാല് പേർ പെൺകുട്ടികളാണ്.