തിരുവനന്തപുരം- കപ്പലുകളുടെ കാര്യക്ഷമതയും സുരക്ഷയും വര്‍ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് അടിസ്ഥാനമാക്കിയുള്ള അതിനൂതന സാങ്കേതിക സംവിധാനമായ 'സ്മാര്‍ട്ഷിപ്പിന്' ആഗോള അംഗീകാരം. കപ്പലുകളുടെ നിര്‍മ്മാണത്തിനും പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്ന പ്രമുഖ ജാപ്പനീസ് കമ്പനിയായ ക്ലാസ് എന്‍കെയുടെ ടൈപ് അപ്രൂവല്‍ സര്‍ട്ടിഫിക്കറ്റ് എഒടിയുടെ സ്മാര്‍ട്ഷിപ്പ് സംവിധാനത്തിന് ലഭിച്ചു. ആല്‍ഫ ഒറി ടെക്‌നോളജീസ് (എഒടി) ആണ് സ്മാര്‍ട്ഷിപ്പ് സംവിധാനം വികസിപ്പിച്ചെടുത്തത്.
കപ്പലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേഗത്തില്‍ തിരിച്ചറിയുന്നതിനും കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്ന അത്യാധുനിക സംവിധാണ് സ്മാര്‍ട്ഷിപ്പ്. കപ്പലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രശ്‌ന മേഖലകളെ കുറിച്ചും കപ്പലിന്റെ കേടുപാടുകളെ കുറിച്ചും ജീവനക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് ഈ സംവിധാനം. കപ്പലിലെ വിവിധ സംവിധാനങ്ങളിലായുള്ള 5000 ഡാറ്റാ പോയിന്റുകളില്‍ നിന്ന് വിവരം ശേഖരിച്ച് കൈമാറാന്‍ ഇതിനു കഴിയും. ഇത് കപ്പലിന്റെ തുടര്‍ച്ചയായ നിരീക്ഷണത്തിനും വിവര ശേഖരണത്തിനും കപ്പലിന്റെ ജീവനക്കാരെ സഹായിക്കും. ഇതു വഴി ഇന്ധന ലാഭവും കാര്യക്ഷമതയും വര്‍ധിപ്പിക്കാനാകുമെന്നും എഒടി കോ-സിഇഒ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി പറഞ്ഞു. സ്മാര്‍ട്ഷിപ്പ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തത്സമയം കപ്പലിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വേഗത്തില്‍ തീരുമാനങ്ങളെടുക്കാനും കഴിയും. ഇതിനകം 30 കപ്പലുകളില്‍ സ്മാര്‍ട്ഷിപ്പ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒരു വര്‍ഷത്തിനുള്ളില്‍ 60 കപ്പലുകളില്‍ കൂടി ഇതു സ്ഥാപിക്കാനിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.