മുംബൈ- അധോലോക നായകൻ ദാവൂദ് ഇബ്‌റാഹീമിന്റെ സഹോദര പുത്രൻ കവർച്ചക്കേസിൽ മുബൈ പോലീസ് പിടിയിലായി. ദാവൂദ് ഇബ്‌റാഹീമിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ മകനായ റിസ്‌വാൻ കസ്‌കറിനെ ബുധനാഴ്ച്ച വൈകീട്ട് മുബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്‌തത്. രക്ഷപ്പെടുന്നതിനിടെ പിടികൂടുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. രണ്ടു ദിവസം മുമ്പ് പ്രത്യക പോലീസ് സംഘം കവർച്ച സംഘത്തിലെ അഹമ്മദ് റസ വധാരിയാ എന്നയാളെ അറസ്റ്റു ചെയ്‌തിരുന്നു. ഇയാളിൽ നിന്നാണ് ഇഖ്ബാൽ കസ്‌കറിലേക്ക് കേസ് നീണ്ടത്. രാജ്യം വിടാനുള്ള ഒരുക്കത്തിനിടെയാണ് ഇയാളെ പിടികൂടിയതെന്നു പോലീസ് അധികൃതർ അറിയിച്ചു.