Sorry, you need to enable JavaScript to visit this website.

അത് വേണ്ട: യുവതിയുടെ കുളിസീന്‍ പകര്‍ത്തിയ ഭര്‍ത്താവിനെ പിടിക്കാന്‍ സഹായിച്ച് ഭാര്യ

ദുബായ്- നാട്ടുകാരിയുടെ കുളിസീന്‍ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തിയ ഫിലിപ്പിനോ അറസ്റ്റിലായി. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ സഹായിച്ചത് സ്വന്തം ഭാര്യയും. 41 കാരനാണ് പിടിയിലായത്.
അല്‍ മുറാഖബാത്ത് പ്രദേശത്താണ് ഇവര്‍ താമസിക്കുന്നത്. മാര്‍ച്ചിലാണ് സംഭവം. ബാത്‌റൂമിന്റെ ചെറിയ ഫാന്‍ ദ്വാരത്തിലൂടെ മൊബൈല്‍ ഫോണ്‍ ക്യാമറ വെച്ചാണ് ഇയാള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയത്. ഇതേക്കുറിച്ച് പരാതി ലഭിച്ചതോടെ ദുബായ് പോലീസ് ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ആളെ മനസ്സിലാക്കുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പോലീസ് ഇയാളുടെ ഭാര്യയെ വിവരമറിയിച്ചു. തുടര്‍ന്ന് ഭാര്യയുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
മൂന്നാം നിലയിലാണ് പരാതിക്കാരി താമസിക്കുന്നത്. കുളിക്കുന്നതിനിടെ, മൊബൈല്‍ ഫോണുമായി ഒരു കൈ നീങ്ങുന്നത് ചെറിയ ദ്വാരത്തിലൂടെ ഇവര്‍ കാണുകയായിരുന്നു. റെക്കോര്‍ഡ് ചെയ്യുകയാണെന്ന കാര്യം എനിക്ക് മനസ്സിലായില്ല. ഞാന്‍ ഉറക്കെ നിലവിളിക്കുകയും അയാള്‍ രക്ഷപ്പെടുകയും ചെയ്തു. വിവരം താന്‍ സഹോദരനോട് പറയുകയും വാച്ച്മാനോട് പോയി അന്വേഷിക്കുകയും ചെയ്തു. ഈ സമയം, പ്രതി മുറിക്ക് പുറത്തേക്ക് വരുന്നത് കണ്ടു. നേരത്തെ തന്നെ ശല്യക്കാരനായതിനാല്‍ എനിക്ക് അയാളെ സംശയമായി.
തുടര്‍ന്ന് കെട്ടിടത്തിന്റെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. ഇതോടെ ബാത്‌റൂമിനരികിലേക്ക് വന്നയാളും മുറിയില്‍നിന്നിറങ്ങിയ ആളും ധരിച്ചിരിക്കുന്നത് ഒരേ ഷര്‍ട്ടാണെന്ന് മനസ്സിലാക്കി. സംഭവം കൈവിട്ടുപോയതായി മനസ്സിലാക്കിയ പ്രതി ഇവരോട് മാപ്പു പറയുകയും വീഡിയോ ഇവരുടെ മുന്നില്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതോടെ പ്രതി അപ്രത്യക്ഷനായി.

 

 

Latest News