പട്‌ന- മരിക്കാന്‍ അനുവാദം തേടി കൗമാരക്കാരന്‍ രഷ്ട്രപതിയ്ക്ക് കത്തയച്ചു. ബിഹാറിലാണ് സംഭവം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക് സഹിക്ക വയ്യാതെയാണ് മരിക്കാന്‍ അനുവാദം തേടി രാഷ്ട്രപതിക്ക് കത്തയച്ചത്. ബഗല്‍പൂര്‍ ജില്ലയില്‍നിന്നുമാണ് കത്ത് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് രാഷ്ട്രപതി ഭവനിലെത്തിയത.് മാതാപിതാക്കളുടെ നിരന്തര വഴക്ക് കാരണം പഠിക്കാന്‍ സാധിക്കുന്നില്ല എന്നും മരിക്കാന്‍ അനുവദിക്കണം എന്നും 15കാരന്‍ കത്തില്‍ ആവശ്യപ്പെടുന്നു.
കാന്‍സര്‍ രോഗബാധിതനായ അച്ഛനെ അമ്മയുടെ പ്രേരണയെ തുടര്‍ന്ന് സാമൂഹിക വിരുദ്ധര്‍ ഭീഷണൈപ്പെടുത്തുകയാണെന്നും ഈ സാഹചര്യത്തില്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്നും കൗമാരക്കാരന്‍ കത്തില്‍ കുറിച്ചിട്ടുണ്ട്. കത്ത് രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറുകയായിരുന്നു. വിഷയത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ഭഗല്‍പൂര്‍ ജില്ലാ ഭരണകൂടത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിഹിത ബന്ധം ആരോപിച്ച് ദമ്പതികള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളതായി കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.