Sorry, you need to enable JavaScript to visit this website.

കോഴിക്കോട് സ്വദേശി ഹനീഫ ഖമീസില്‍ നിര്യാതനായി

ഖമീസ് മുശൈത്ത്- കോഴിക്കോട് കല്ലായി പള്ളിക്കണ്ടി സ്വദേശി ഹനീഫ ഖമീസ് മുശൈത്തില്‍ നിര്യാതനായി. ദിയാഫ സിഗ്‌നലിന് സമീപം ബൂഫിയയില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം  ഹൃദയാഘാതം മൂലമാണ് മരിച്ചത്.  ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ഹനീഫയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.  മാതാവ്: അസ്മാബി. ഭാര്യ: സറീന. മക്കള്‍: ഫാരിസ് ,മുഹമ്മദ് ശാമില്‍ ,അനീന ഫാത്തിമ.
മയ്യിത്ത് ഖമീസ് സിവില്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് . നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഖമീസ് കെ.എം.സി.സി നേതാക്കളായായ ബഷീര്‍ മുന്നിയൂര്‍ ,നജീബ് തുവ്വൂര്‍ എന്നിവര്‍ സഹായിക്കുന്നു.

 

 

Latest News