ബെയ്‌റൂത്- തെക്കൻ സിറിയയിൽ ഉണ്ടായ ഉഗ്രൻ സ്‌ഫോടനത്തിൽ ആറു സൈനികർ കൊല്ലപ്പെട്ടു. ദാറ പ്രവിശ്യയിലെ നാലാം ഡിവിഷനിലെ ആയുധങ്ങളുൾപ്പെടുന്ന സൈനിക വാഹനങ്ങളുടെ ഇടയിലേക്ക് സ്‌ഫോടക വസ്‌തുക്കൾ എറിഞ്ഞാണ് അപകടം വരുത്തിയത്. ആക്രമണത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നു ബ്രിട്ടീഷ് ആസ്ഥാനമായ സിറിയൻ ഒബ്‌സർവേറ്ററി അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല. അതേസമയം, സൈനിക വാഹനങ്ങൾക്ക് നേരെ തീവ്രവാദ ആക്രമണം നടന്നതായി ദേശീയ വാർത്താ ഏജൻസി സന റിപ്പോർട്ട് ചെയ്‌തു. നിരവധി പേർ മരിച്ചതായും പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും എത്ര പേരാണെന്ന് വ്യക്തമാക്കിയിട്ടില്ല.