ലക്‌നൗ- ഭൂമിതർക്കത്തിടെ നടന്ന അക്രമത്തിൽ യു പിയിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഉത്തർ പ്രദേശിലെ സോൻബാന്ദ്രയിലെ ഗോർവാല ഉബ്ബ വില്ലേജിലാണ് സംഭവം. സംഭവത്തിൽ പ്രതികളാണെന്ന് കരുതുന്ന രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്‌തതായാണ് വിവരം. രണ്ടു വർഷം മുൻപ് വില്ലേജിലെ കാര്യസ്ഥൻ ഭൂമി വാങ്ങിയിരുന്നു. പിന്നീട് അതിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ എത്തിയപ്പോൾ പ്രദേശത്തെ ചിലയാളുകൾ എതിർക്കുകയും തുടർന്ന് അക്രമത്തിനിടെ വെടിവെക്കുകയുമായിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ സ്‌ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കൂടുതൽ വിവരങ്ങൾ അറിവാകുന്നതേയുളളൂ.