ന്യൂയോര്‍ക്ക്- ഇന്‍സ്റ്റഗ്രാം താരത്തെ കൊലപ്പെടുത്തിയശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സുഹൃത്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ക്യൂന്‍സിലാണ് മനഃസാക്ഷിയെ ഞെട്ടിച്ച സെൽഫി എടുത്തത്. ഇവിടെ സംഗീതപരിപാടി കാണാന്‍ പോയ പതിനേഴു കാരിയായ ബിയാന്‍ക ഡെവിന്‍സ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇൻസ്റ്റഗ്രാം താരം കൂടിയായ ഇവരെ 21 കാരനായ ബ്രാന്‍ഡന്‍ ക്ലാര്‍ക്കാണ് കൊന്ന് ചിത്രമെടുത്തത്. ഇരുവരും ഒരുമിച്ചാണ് സംഗീത പരിപാടി കാണാൻ എത്തിയിരുന്നത്. പരിപാടിയുടെ തൊട്ടടുത്ത ദിവസമാണ് ബിയാന്‍കയെ ഒരു കറുത്ത എസ്.യു.വി കാറിനടുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ‘അയാം സോറി ബിയാന്‍ക’ എന്ന കുറിപ്പോടെയാണ് രക്തത്തില്‍ കുളിച്ച നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ബ്രാന്‍ഡന്‍ ഇന്‍സ്റ്റഗ്രാമിലിട്ടതായി കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഇയാള്‍ എടുത്ത സെൽഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതോടെ വളരെ പെട്ടെന്നു തന്നെ പ്രചരിച്ചു.
ബിയാൻകയെ കൊലപ്പെടുത്തിയ ശേഷം കൊലയാളി തന്നെയാണ് പൊലിസിനെ വിളിച്ചറിയിച്ചത്. പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ കറുപ്പ് നിറമുള്ള എസ്.യു.വിക്ക് അരികില്‍ കിടക്കുകയായിരുന്നു കൊലയാളി. പൊലിസിനെ കണ്ടയുടനെ ഇയാള്‍ കത്തിയുപയോഗിച്ച് സ്വയം കുത്തുവാനും കഴുത്ത് മുറിക്കാനും ശ്രമം തുടങ്ങി. പൊലിസ് ഇയാളെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ സന്ദര്‍ഭത്തിലാണ് ഫോണെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്‌ഡേറ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രാന്‍ഡന്‍ ക്ലാര്‍ക്കിനെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കൊല നടത്തിയ കാര്യം ഇയാള്‍ സമ്മതിച്ചതയാണ് വിവരം. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പോലീസ് നീക്കം ചെയ്തു.