പനാജി- ബ്രിട്ടീഷ് വിനോദസഞ്ചാരിയെ പീഡിപ്പിച്ച കേസിന്റെ വിചാരണയ്ക്കിടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി ബെംഗളൂരുവില്‍ പിടിയില്‍. രാമചന്ദ്ര യെല്ലപ്പ (30)യെയാണ് ഗോവ പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്. 48 വയസുള്ള ബ്രിട്ടീഷ് വിനോദസഞ്ചാരിയെ സൗത്ത് ഗോവയിലെ പോലീസ് സ്‌റ്റേഷന് സമീപത്തുവച്ച് ബലാല്‍സംഗം ചെയ്തുവെന്ന കേസിലെ പ്രതിയാണ് തമിഴ്‌നാട് സ്വദേശിയായ ഇയാള്‍. കഴിഞ്ഞമാസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ ഇയാള്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. കോടതി സമുച്ചയത്തിലെ ശൗചാലയത്തില്‍ പോയ ഇയാള്‍ അവിടെനിന്ന് കടന്നുകളഞ്ഞു. രഹസ്യ വിവരം ലഭിക്കുകയായിരുന്നു.