ഏതന്‍സ്-അമേരിക്കന്‍ ശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം ബങ്കറില്‍ ഉപേക്ഷിച്ചു. ഗ്രീസിലെ ക്രീക് ദ്വീപിലാണ് സംഭവം.ഡ്രസ്ഡന്‍ യൂണിവേഴ്‌സിറ്റി മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ടിലെ മോളിക്യുലാര്‍ ബയോളജിസ്റ്റ് 59കാരിയായ സൂസന്‍ ഈട്ടനാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സിന് എത്തിയതായിരുന്നു ഇവര്‍. ജൂലായ് രണ്ട് മുതല്‍ ഇവരെ കാണാനില്ലായിരുന്നു.കേസിലെ പ്രതിയെന്ന് സംശയിക്കുന്ന 27കാരനെ പിടികൂടിയതായി പൊലീസ് അറിയിച്ചു.
പ്രതി കാറുകൊണ്ട് ഇടിച്ച് സൂസന്നയെ അപകടപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.ശ്വാസം മുട്ടിച്ചാണ് പ്രതി ശാസ്ത്രജ്ഞയെ കൊലപ്പെടുത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉപേക്ഷിച്ച ബങ്കറില്‍ മൃതദേഹം ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.
ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ആന്റണി ഹെയ്മനാണ് സൂസന്നിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പുരോഹിതന്റെ മകനും വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് പ്രതി.