Sorry, you need to enable JavaScript to visit this website.

ദമാമില്‍ അപകടത്തില്‍ മരിച്ച തേഞ്ഞിപ്പലം സ്വദേശി ബഷീറിന്റെ മൃതദേഹം ഇന്ന് ഖബറടക്കും

ദമാം- കഴിഞ്ഞ ദിവസം രാവിലെ ദമാം സെക്കന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ വെച്ചുണ്ടായ വാഹനാപ കടത്തില്‍ മരിച്ച തേഞ്ഞിപ്പലം നീരോല്‍പ്പാലം   പൊന്നച്ചന്‍ നാലുകണ്ടത്തില്‍ ബീരാന്റെ മകന്‍ മുഹമ്മദ് ബഷീറിന്റെ(39)  മയ്യിത്ത് ചൊവ്വാഴ്ച വൈകിട്ട് ഖബറടക്കും.
ഇശാ നമസ്‌കാരനന്തരം അല്‍കോബാര്‍ ഇസ്‌കാന്‍ സമീപമുള്ള മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം തുഖ്ബ ഖബര്‍സ്ഥാനില്‍ മയ്യിത്തു മറവു ചെയ്യുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം അറിയിച്ചു.
തിങ്കള്‍ രാവിലെ സിഗ്‌നല്‍ മറികടന്ന് വന്ന പാക്കിസ്ഥാനി ഓടിച്ച വാഹനം ബഷീര്‍ ഓടിച്ച വാനില്‍ ഇടിച്ചായിരുന്നു അപകടം.
അപകട സ്ഥലത്ത് തന്നെ ബഷിര്‍ മരിച്ചിരുന്നു. അല്‍ കോബാര്‍ ഇറാം ഗ്രൂപ്പില്‍ െ്രെഡവറായ ബഷീര്‍ ജീവനക്കാരെ കമ്പനിയില്‍ ജോലിക്കെത്തിച്ച ശേഷം മടങ്ങി വരവെയാണ് അപകടം സംഭവിച്ചത്.
ദമാം സെന്‍ട്രല്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചമൃതദേഹം സംസ്‌കരിക്കുന്നത്തിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കം പൂര്‍ത്തിയാക്കി. മാതാവ്: സാഹിദ. ഭാര്യ: ഹസീന. മക്കള്‍: ഹാഷിര്‍,മെഹഫിന്‍, ഷഹ്‌സ. സഹോദരിമാര്‍: ഷബ്‌നാസ്, സാബിറ, ഷമീന.

 

Latest News