ന്യൂദല്‍ഹി-മന്ത്രിമാര്‍ പാര്‍ലമെന്റില്‍ ഹാജരാകാത്തതില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്.ഈ രീതി തുടരാന്‍ അനുവദിക്കുകയില്ലെന്നും കര്‍ത്തവ്യത്തില്‍ വീഴ്ചവരുത്തിയ മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പായി നല്‍കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.