ബഗ്‌ദാദ്- ബഗ്‌ദാദിൽ ശിയാ പള്ളിക്കു സമീപം ചാവേർ സ്‌ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ബഗ്‌ദാദിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിൽ പതിനാലു പേർക്ക് പരിക്കേറ്റതായും തലസ്ഥാന നഗരിയിലെ അൽ യർമൂഖ് ആശുപത്രി ഡോക്‌ടർമാർ പറഞ്ഞു. അൽ തുറാത് ജില്ലയിലെ അബു അൽ ഫാദിൽ അൽ അബ്ബാസ് ശിയാ പള്ളിക്കു സമീപമാണ് ചാവേർ സ്‌ഫോടനം നടന്നത്. കിഴക്കൻ ബാഗ്‌ദാദിലെ ഒരു മാർക്കറ്റിൽ ഇക്കഴിഞ്ഞ മെയ് 9 നു നടന്ന ചാവേർ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടിരുന്നു.