Sorry, you need to enable JavaScript to visit this website.

തായ്‌വാനിൽ അഞ്ചു വർഷത്തെ സൈനിക ഭരണം അവസാനിച്ചു

തായ്‌പേയ്- തായ്‌വാനിൽ അഞ്ചു വർഷമായി തുടരുന്ന സൈനിക ഭരണം അവസാനിപ്പിച്ചതായി പ്രധാനമന്ത്രി രാജ്യത്തോട് വ്യക്തമാക്കി. തായ്‌വാൻ പ്രധാനമന്ത്രി പ്രയൂത് ചാൻ ഒച്ച സൈനിക തലപ്പത്ത് നിന്നും രാജി വെച്ചു. ഇനി മുതൽ തായ്‌വാൻ പൂർണ്ണ ജനാധിപത്യ രാജ്യമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അഞ്ചു വർഷത്തെ സൈനിക ഭരണത്തിൽ നിന്നും തായ്‌വാൻ മോചിതമായി. 2014 ലാണ് മുൻ സൈനിക തലവൻ തായ് പ്രധാനമന്ത്രി പദം കയ്യടക്കിയത്. രാഷ്‌ട്രീയ അസ്ഥിരതകൾ വ്യാപകമായതോടെയാണ് സൈന്യം പദവി ഏറ്റെടുത്തത്. തുടർന്ന് അഞ്ചു വർഷക്കാലം രാജ്യത്ത് സൈനിക നടപടികൾ വ്യാപകമായിരുന്നു. മിലിട്ടറി തലപ്പത്ത് നിന്നും താൻ രാജി വെച്ചതായും രാജ്യം ഇനി സാധാരണ ഭരണത്തിന് കീഴിയായിരിക്കുമെന്നും അദ്ദേഹം ടെലിവിഷനിലൂടെ രാജ്യത്തെ അറിയിച്ചു. അനധികൃത മത്സ്യബന്ധനം, മനുഷ്യക്കടത്ത് തുടങ്ങി വിവിധ മേഖലയിൽ വിജയം വരിക്കാൻ സൈനിക ഭരണത്തിനിടക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഗുഹയിൽ കുടുങ്ങിയ 12 ഫുട്‍ബോൾ കളിക്കാരായ വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയതടക്കം നിരവധി നല്ല കാര്യങ്ങൾ ചെയ്യാൻ സൈനിക ഭരണത്തിൽ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
           തായ്‌വാൻ ഇപ്പോൾ പൂർണ്ണ ജനാധിപത്യ രാജ്യമാണ്. ഭരണഘടനാപരമായ രാജവാഴ്ചയും തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തിയുള്ള പാർലമെന്ററി ജനാധിപത്യവും ഉൾകൊള്ളുന്ന രാജ്യമാണ് ഇപ്പോഴെന്നും പിയൂത് പറഞ്ഞു. എല്ലാ പ്രശ്‌നവും പ്രത്യേക ശക്തി ഉപയോഗിക്കാതെ തന്നെ ഇനി ജനാധിപത്യ രീതിയിൽ കൈകാര്യം ചെയ്യും. സിവിലിയൻ ക്യാബിനറ്റ് ഭരണം നാളെ മുതൽ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. നാല് മാസം മുൻപ് തിരഞ്ഞെടുപ്പ് നടന്നുവെങ്കിലും ഇത് വരെ ഭരണം കൈമാറിയിരുന്നില്ല. മാർച്ച് 24 നായിരുന്നു രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടവർ നാളെ രാജാവ് മഹാ വിജിരലോങ്‌കോങിന് മുൻപാകെ സത്യ പ്രതിജ്ഞ ചെയ്യും. സൈനിക ഭരണത്തിന് കീഴിലും അന്താരാഷ്‌ട്ര ബന്ധം കാത്തു സൂക്ഷിക്കുന്നതടക്കം വിവിധ മേഖലകളിൽ സൂക്ഷ്‌മത പുലർത്തിയിട്ടുണ്ട്. പ്രയൂത് നേതൃത്വം നൽകുന്ന പാർട്ടി ക്യാബിനറ്റിന് കഴിഞ്ഞയാഴ്ച്ച രാജാവ് മഹാ വിജിരലോങ്‌കോങ് അംഗീകാരം നൽകിയിരുന്നു. 
          പ്രയൂത്തിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം ചൊവ്വാഴ്ച്ചയോടെ പൂർണ്ണ അധികാരത്തിലേറും. പാർലമെൻറിൽ ശക്തമായ സാന്നിധ്യമുള്ള പത്തൊൻപത് പാർട്ടികളുമായാണ് ക്യാബിനറ്റ് രൂപീകരിച്ചിരിക്കുന്നത്. സൈനിക തലവൻ എന്ന പദവിയുടെ ബലത്തിൽ കഴിഞ്ഞയാഴ്ച്ച മാധ്യമങ്ങൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന വിലക്ക് എടുത്ത് കളയുകയും നീതിന്യായ നടപടികൾ സൈനികരിൽ നിന്നും എടുത്ത് മാറ്റി സിവിൽ കോടതിക്ക് കൈമാറുകയും ചെയ്‌തിരുന്നു. 

Latest News