മുംബൈ- ടെലിവിഷൻ അവതാരകയുടെ ഫേസ്‌ബുക്കിൽ തുടർച്ചയായി അശ്ലീല സന്ദേശങ്ങൾ അയച്ച മധ്യവയസ്‌കനെ പോലീസ് പിടികൂടി. പശ്ചിമ ബംഗാളിലെ 40 കാരനായ രവീന്ദ്രകുമാറിനെയാണ് പോലീസ് ടെലിവിഷൻ അവതാരകയുടെ പരാതിയെ തുടർന്ന് പിടികൂടിയത്. മുംബൈയിലെ വാർത്താ ചാനലിലെ അവതാരികക്കാണ് ഇദ്ദേഹം ഫേസ്‌ബുക്ക് മെസഞ്ചറിലൂടെ തുടർച്ചയായി അശ്ലീല സന്ദേശം അയച്ചു കൊണ്ടിരുന്നത്. ഏതാനും ദിവസം മുൻപാണ് യുവതി പരാതിയുമായി പോലീസിൽ എത്തിയത്. ആദ്യം സ്വന്തം ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും അശ്ലീല സന്ദേശങ്ങൾ അയക്കുന്നത് പതിവായതോടെ ഇദ്ദേഹത്തെ യുവതി ബ്ളോക് ചെയ്‌തു. പിന്നീട് പലപ്പോഴായി മൂന്ന് വ്യാജ അകൗണ്ടുകൾ നിർമ്മിച്ചായി അശ്ലീല സന്ദേശം അയക്കൽ. ഇതേ തുടർന്നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. സഹികെട്ട യുവതി ഭർത്താവുമായി കാര്യങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് ഇദ്ദേഹത്തിന് മുന്നറിയിപ്പ് നൽകി. എന്നാൽ, പിന്നീട് ദമ്പതികൾക്ക് നേരെ തുടർച്ചയായി അശ്ളീല സന്ദേശങ്ങളുമായി എത്തിയതോടെയാണ് സഹി കെട്ട് യുവതി പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിൽ പശ്ചിമ ബാഗാളിൽ വെച്ചാണ് ഫേസ്‌ബുക്ക് ഐഡി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവിടേക്ക് തിരിച്ച അന്വേഷണ സംഘം ബംഗാളിൽ വെച്ചാണ് ഇയാളെ പിടികൂടിയത്.