സ്റ്റോക്ക്ഹോം- സ്വീഡനിൽ സ്‌കൈ ഡൈവിങ്ങിനിടെയുണ്ടായ വിമാന ദുരന്തത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. നോര്‍ത്ത് സ്വീഡനിലെ ചെറു നഗരമായ യൂമിയക്ക് സമീപമാണ് സ്‌കൈ ഡൈവിങ് സംഘം അപകടത്തിൽ പെട്ടത്. അപകടത്തിൽ ചെറു വിമാനത്തിലുണ്ടായിരുന്ന ഒൻപതു പേരും കൊല്ലപ്പെട്ടതായി സ്വീഡൻ അധികൃതർ വ്യക്തമാക്കി. എന്നാൽ, അപകടത്തിന്റെ കാരണം വ്യക്തമല്ല. പാരച്യൂട്ടുമായി സ്‌കൈ ഡൈവിങ് നടത്തുന്നവർക്കായി പ്രത്യേകം ഡിസൈൻ ചെയ്‌ത വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ട സംഘം ഏതു രാജ്യക്കാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് വക്താവ് പെഡർ ജോൺസൺ പറഞ്ഞു.