ജക്കാർത്ത- ഇന്തോനേഷ്യയിൽ ശക്തമായ ഭൂചനലം. മലുകു ദ്വീപിനു സമീപം കടലിലാണ് റിക്റ്റർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നോർത്ത് മലുകു ദ്വീപ് മേഖലയിൽ നിന്നും 165 കിലോമീറ്റർ മാറിയാണ് ഭൂചനലത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവ്വേ പുറത്തു വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശക്തമായ ഭൂചലനമാണ് കടലിൽ അനുഭവപ്പെട്ടതെങ്കിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.