സമൂഹ മാധ്യമങ്ങളില്‍ ലൈവ് വിഡിയോകളും മറ്റും ഷെയര്‍ ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന അഭ്യര്‍ഥനയുമായി കേരള പോലീസ്.
സോഷ്യല്‍ മീഡയയില്‍ വരുന്ന എല്ലാ വര്‍ത്തകളും കണ്ണടച്ചു വിശ്വസിക്കരുതെന്നും ഇവയില്‍ വ്യജന്‍ ഒളിച്ചിരിപ്പുണ്ടെന്നും കേരള പോലീസ് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
വാര്‍ത്തയുടെ ഉറവിടം ഏതെന്നു കണ്ടെത്തിയ ശേഷം മാത്രമേ പങ്കുവെക്കാവൂ. നിങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ മറ്റുള്ളവരുടെ ജീവിതത്തെ മാത്രമല്ല, ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തേയും തകര്‍ത്തേക്കാമെന്ന് പോലീസ് ഉണര്‍ത്തുന്നു.
പ്രവാസിയും ചാലക്കുടി സ്വദേശിയുമായ ദിലീപ് നാരായണന് വ്യാജ വിഡിയോ സന്ദേശത്തിനു ഇരയായ സംഭവവും ഫെയ്സ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്.
കറുത്ത ജീപ്പില്‍ തന്നെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് ആലപ്പുഴയില്‍ ഒരു കുട്ടി വെളിപ്പെടുത്തിയതായി പറയുന്ന വൈറല്‍ വിഡിയോ ആണ് ഇദ്ദേഹത്തിനു വിന ആയത്.
ജൂലൈ എട്ടിന് ആലപ്പുഴ നൂറനാട് നടന്നതായി പറയുന്ന സംഭവത്തിന്‍െ വിഡിയോയില്‍ ഇദ്ദേഹത്തിന്റെ ജീപ്പിന്റെ നമ്പറാണ് തെറ്റായി ചേര്‍ത്തിരുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പറയുന്ന സംഭവത്തില്‍ ദിലീപിന്റെ ജീപ്പ്് ഉള്‍പ്പെട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചുവങ്കിലും ആശിച്ചു വാങ്ങിയ ജീപ്പുമായി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് ദിലീപ് പറയുന്നു. ഇപ്പോഴും പ്രചരിക്കുന്ന വിഡിയോ നീക്കം ചെയ്യാന്‍ ദിലീപ് സൈബര്‍ സെല്ലിനും മറ്റും പരാതി നല്‍കിയിട്ടുണ്ട്.