പാരീസ്- ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അശ്ലീല വിഡിയോകള്‍ ഒരു വര്‍ഷം 100 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന് കാരണമാകുന്നുവെന്ന് പുതിയ പഠനം. പരിസ്ഥിതിക്ക് ആഘാതമേല്‍പിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിലും കാര്‍ബണ്‍ പ്രസാരണം മുഖ്യപങ്കുവഹിക്കുന്നു.
ഓണ്‍ലൈനില്‍ കാണുന്ന വിഡിയോകളില്‍ മൂന്നിലൊരു ഭാഗം അശ്ലീല വിഡിയോകളാണെന്ന് കാലാവസ്ഥാ പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2108 ല്‍ ഓണ്‍ലൈന്‍ അശ്ലീല വിഡിയോകള്‍ കാണുക വഴി പുറന്തളളിയ 100 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഫ്രാന്‍സിലെ മൊത്തം വീടുകള്‍ പുറന്തള്ളിയ കാര്‍ബണിനു തുല്യമാണ്.
2018 ലെ കണക്ക് വെച്ച് ലോകത്തെ ഡാറ്റാ നീക്കം വര്‍ഷം 300 ദശലക്ഷം കാര്‍ബണ്‍ ഡയോക്‌സൈഡാണ് പുറന്തള്ളുന്നത്. 60 ശതമാനം ഡാറ്റയും ഓണ്‍ലൈന്‍ വിഡിയോകള്‍ക്കുവേണ്ടിയാണ്. സ്‌കൈപ്പ് വിഡിയോകളും കാംഗേള്‍സ് ലൈവ് വിഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് പഠനം ഷിഫ്റ്റ് പദ്ധതി നടത്തിയ പഠനം പ്രത്യേകം പറയുന്നു.
നെറ്റ്ഫ്‌ലിക്‌സ് പോലുള്ള വിഡിയോ സ്ട്രീമിങ് സര്‍വീസുകളാണ് ഓണ്‍ലൈന്‍ വിഡിയോകളില്‍ മൂന്നിലൊരു ഭാഗം. ഉദാഹരണമായെടുത്താല്‍ ചിലി എന്ന രാജ്യം മൊത്തത്തില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡാണ് വിഡിയോ സ്ട്രീമിങ് സര്‍വീസുകള്‍ പുറന്തള്ളുന്നത്.
ഓണ്‍ലൈന്‍ ഉള്ളടക്കം വര്‍ധിക്കുന്നതിനനുസരിച്ച് കാര്‍ബണ്‍ വികിരണവും വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന റെസല്യൂഷന്‍ ഉപയോഗിക്കാതിരിക്കുകയും ഓട്ടോ പ്ലേ ഒഴിവാക്കി ആവശ്യമായതു മാത്രം കാണുകയും ചെയ്യുന്ന ശീലം സ്വീകരിക്കുകയാണ് വഴിയെന്നും പഠനം നിര്‍ദേശിക്കുന്നു.