മനാമ- 1902 ന് ശേഷം ബഹ്‌റൈനില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ജൂണ്‍ ആയിരുന്നു 2019 ലേതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 36.3 ഡിഗ്രിയായിരുന്നു ജൂണിലെ ശരാശരി താപനില. 1902 ല്‍ രേഖപ്പെടുത്തിയതിനെക്കാള്‍ 3.9 ഡിഗ്രി കൂടുതലാണിത്. 2018 ജൂണില്‍ 35.7 ഡിഗ്രിയായിരുന്നു ശരാശരി താപനില.
ജൂണില്‍ 20 ദിവസം ബഹ്‌റൈനിലെ താപനില നാല്‍പത് ഡിഗ്രിക്ക് മുകളിലായിരുന്നു. 1946 ന് ശേഷം ഇത്ര ദിവസം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന താപനില ആദ്യമാണെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.