തിരുവനന്തപുരം- യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ എ.ഐ.എസ്.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങള്‍ മുഴക്കി നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചതായി മാര്‍ച്ചിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.