കാഠ്‌മണ്ഡു- നേപ്പാളിൽ തുടരുന്ന ശക്തമായ മഴക്കെടുതിയിൽ പതിനാല് പേർ മരിച്ചു. വിവിധയിടങ്ങളിൽ വ്യത്യസ്‌ത സംഭവങ്ങളിൽ എട്ടു പേരെ കാണാതാവുകയും ചെയ്‌തു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴയിൽ ജന ജീവിതം താറുമാറായിരിക്കുകയാണ്. കനത്ത മഴയെ തുടർന്നു വീടുകൾ തകരുകയും ഉരുൾ പൊട്ടലിനെ തുടർന്നുമാണ് അപകടങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലുള്ളവർക്ക് സർക്കാർ അപായ സൂചന , നൽകിയിട്ടുണ്ട്. സിംഗ ദർബാറിൽ പ്രധാനമന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ ചുറ്റുമതിലുകളും മറ്റു ഗവൺമെന്റ് ഓഫിസുകളുടേതടക്കം ചുറ്റുമതിലുകളും മഴയെ തുടർന്ന് തകർന്നിട്ടുണ്ട്. കാഠ്‌മണ്ഡു ഇന്റർനാഷണൽ വിമാനത്താവളത്തിലെത്തിയ യെതി എയർലൈൻസ് യാത്രാവിമാനം റൺവേയിൽ നിന്നും തെന്നിമാറിയെങ്കിലും അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല