ന്യൂയോര്‍ക്ക്-ഭാര്യയുടെ അനുവാദമില്ലാതെ ബലമായി കീഴ്‌പ്പെടുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും പീഡനം തന്നെയാണ്. ഇത്തരത്തില്‍ തനിക്ക് നേരിട്ട ക്രൂരമായ അനുഭവത്തെ സമുഹത്തിന് മുന്നില്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരികുകയാണ് ജെനി ടിസന്‍ എന്ന യുവതി.
ശാരിരികമായി അസ്വസ്ഥയായിരിക്കുമ്പോള്‍ പോലും ഭര്‍ത്താവ് ജെന്നിയെ കീഴ്‌പ്പെടുത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലം വിവാഹ ജീവിതത്തില്‍ സാധാരണമാണ് എന്ന് കരുതി അവര്‍ സമാധാനിച്ചു. എന്നാല്‍ ഭര്‍ത്താവ് ഒളിപ്പിച്ചു വച്ചിരുന്ന ഒരു ഹാര്‍ഡ് ഡിസ്‌കിലെ ദൃശ്യങ്ങള്‍ കണ്ടതോടെ ജെനി തകര്‍ന്നുപോയി. തന്നെ മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ഭര്‍ത്താവ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു എന്ന് ഇതോടെ ജെനിക്ക് ബോധ്യപ്പെട്ടു.
തന്നെ ലൈംഗിക പീഡനത്തിനിരയാകുന്ന ദൃശ്യങ്ങളില്‍ അരികില്‍ കിടന്നുറങ്ങിയിരുന്ന തന്റെ കുഞ്ഞിനെയും കാണാമായിരുന്നു എന്നതാണ് യുവതിയെ ആകെ തളര്‍ത്തത്. ഇതോടെ ഭര്‍ത്താവുമയി ബന്ധം വേര്‍പ്പെടുത്താനും നിയമപരമായി പോരടാനും തന്നെ ജെനി തീരുമാനിച്ചു. നിയമപരമായി മുന്നോട്ടു പോയെങ്കിലും. സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറി എന്ന കുറ്റം മത്രമേ കോടതി മുന്‍ ഭര്‍ത്താവിനെതിരെ ചുമത്തിയുള്ളു. വെറും 45 ദിവസത്തെ ശിക്ഷ മാത്രം അനുഭവിച്ച് അയാള്‍ ജയില്‍ മോചിതനായി.