കുവൈത്ത് സിറ്റി- രാജ്യത്തെ ജനസംഖ്യാ അസന്തുലനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആറ് കൊല്ലത്തിനിടെ 36,000 ഇന്ത്യക്കാരെ കുവൈത്ത് നാടുകടത്തി. ഇതില്‍ 7000 വനിതകളുമുണ്ട്. തൊഴില്‍ നിയമലംഘകര്‍, വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയവരെയാണ് നാടുകടത്തിയത്. 16,000 ഈജിപ്തുകാരും 14,000 ബംഗ്ലാദേശുകാരും 5,000 വീതം ശ്രീലങ്ക, നേപ്പാളുകാരും 4000 ഇത്യോപ്യക്കാരും 1700 ഫിലിപ്പീന്‍സുകാരുമാണ് നാടുകടത്തപ്പെട്ട പുരുഷന്മാര്.
ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തിന് മുന്‍പായി യോഗം വിളിക്കണമെന്ന് ഏതാനും എം.പിമാര്‍ സാമ്പത്തികാര്യമന്ത്രി മറിയം അല്‍ അഖീലിനോട് ആവശ്യപ്പെട്ടു.ചില രാജ്യക്കാരുടെ എണ്ണം സ്വദേശി ജനസംഖ്യയോട് അടുക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.