ന്യൂദൽഹി- ഇന്ത്യയിൽ ഇത് വരെ വിവിധ വിഭാഗങ്ങളിലായി 19.47 ലക്ഷത്തിലധികം ഡോക്‌ടർമാർ ഉണ്ടെന്ന് റിപ്പോർട്ട്. അലോപ്പതി, ആയുർവേദം, യൂനാനി, ഹോമിയോപ്പതി വിഭാഗങ്ങളിലെ ഡോക്‌ടർമാരുടെ കണക്കുകളാണ് ലോകസഭയിൽ അവതരിപ്പിച്ചത്. കുടുംബ ക്ഷേമ മന്ത്രി ഹർഷ് വർധന ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്‌ടർമാർമാരിൽ ആയുർവേദം, യൂനാനി ഹോമിയോപ്പതി മേഖലകളിൽ 7.88 ലക്ഷം പേർ രാജ്യത്തുണ്ടെന്നും ഏകദേശം എൺപതു ശതമാനമാണിതെന്നും മന്ത്രി വെളിപ്പെടുത്തിയ റിപ്പോർട്ടിൽ പറയുന്നു. 11,59,309 അലോപ്പതി ഡോക്‌ടർമാർ സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ ഇന്ത്യൻ മെഡിക്കൽ കൗൺസിലിലോ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. എൺപത് ശതമാനം അലോപ്പതി ഡോക്‌ടർമാർ നിലവിൽ രാജ്യത്ത് സേവനത്തിലുണ്ട്. ഏകദേശം 9.27 ലക്ഷം വരുമിത്. റിപ്പോർട്ടിൽ പറയുന്നു.