ലണ്ടന്‍-അറുപത്തിനാലിലധികം കുട്ടികളെ പീഡിപ്പിച്ച വനിതയെ ജയില്‍ മോചിതയാക്കുന്നു എന്ന വാര്‍ത്തയില്‍ പ്രതിഷേധം ശക്തം. ഇംഗ്ലണ്ടിലെ ഡിവോണ്‍ നഗരത്തില്‍ ഡേ കെയര്‍ നടത്തിയിരുന്ന വനേസ ജോര്‍ജ്ജിനെയാണ് ഒമ്പതുവര്‍ഷത്തെ തടവിന് ശേഷം ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്.
രണ്ടുമുതല്‍ അഞ്ചുവരെ പ്രായമുള്ള 64 കുട്ടികളെ വനേസ പീഡിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരായ കേസ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ അപകടകാരിയല്ലെന്നും അതിനാല്‍ ഇവരെ പുറത്ത് വിടുന്നതില്‍ തെറ്റില്ലെന്ന പരോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ചാണ് സെപ്തംബറില്‍ വനേസയെ ജയില്‍ മോചിതയാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഡിവോണ്‍ നഗരത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു വനേസ തന്റെ ഡേകെയറിലെ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത. വിവരം പുറത്തായതോടെ ഭര്‍ത്താവ് ഇവരില്‍ നിന്ന് വിവാഹ മോചനം നേടുകയും രണ്ട് പെണ്‍മക്കള്‍ ഇവരെ തള്ളിപറയുകയും ചെയ്തിരുന്നു.
വനേസയുടെ ജയില്‍മോചന വിവരം പുറത്തുവന്നതോടെ മുന്‍ ഭര്‍ത്താവ് ആന്‍ഡ്രൂവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.