പട്‌ന-രാജ്യത്തെ ജനസംഖ്യ കുറയ്ക്കാന്‍ രണ്ട് കുട്ടികള്‍ എന്ന നിയമം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്.നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.
ബിഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്. രാജ്യത്തെ വര്‍ധിക്കുന്ന ജനസംഖ്യ കണക്കിലെടുത്ത് ലോകജന സംഖ്യാദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യത്തിനും പ്രകൃതി വിഭവങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവ് ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജനസംഖ്യാ നിയന്ത്രണത്തിനായി ശക്തമായ നിയമം നിലവില്‍ വരണമെന്നും പാര്‍ലമെന്റില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് കൊണ്ടു വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജനസംഖ്യാ നിയന്ത്രണത്തിന്റെ കാര്യത്തില്‍ മുസ്ലീം രാഷ്ട്രങ്ങള്‍ വരെ മുന്‍കൈ എടുക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവന്നാല്‍ അത് അപ്പോള്‍ മതങ്ങളുമായി കൂട്ടിക്കെട്ടുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.